---
title: "കമ്യൂണിസ്റ്റ് പാർട്ടി തകരരുതെന്നാഗ്രഹിക്കുന്ന പാർട്ടി പ്രവർത്തകർ യു ഡി എഫിന് വോട്ടുചെയ്യുമെന്ന് സോണി സെബാസ്റ്റ്യൻ ; കൂത്ത്പറമ്പിൽ ജയന്തി രാജന്റെ പ്രചരണം പുരോഗമിക്കുന്നു."
english_title: "Soni Sebastian says party workers who want the Communist Party not to collapse will vote for UDF; Jayanthi Rajan's campaign is progressing in Koothparampil"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/351569/Soni Sebastian says party workers who want the Communist Party not to collapse will vote for UDF; Jayanthi Rajan's campaign is progressing in Koothparampil"
published_at: "2026-04-04T17:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d0fa974a97c_1001178012.jpg"
keywords: []
---

# കമ്യൂണിസ്റ്റ് പാർട്ടി തകരരുതെന്നാഗ്രഹിക്കുന്ന പാർട്ടി പ്രവർത്തകർ യു ഡി എഫിന് വോട്ടുചെയ്യുമെന്ന് സോണി സെബാസ്റ്റ്യൻ ; കൂത്ത്പറമ്പിൽ ജയന്തി രാജന്റെ പ്രചരണം പുരോഗമിക്കുന്നു.

> **Lead Summary:** യു.ഡി.എഫ് കൂത്തുപറമ്പ് മണ്ഡലം സ്ഥാനാർത്ഥി ജയന്തി രാജൻ്റെ ശനിയാഴ്ച ത്തെ പര്യടനം പത്തായക്കുന്നിൽ നിന്നും ആരംഭിച്ചു

## Article Content

യു.ഡി.എഫ് കൂത്തുപറമ്പ് മണ്ഡലം സ്ഥാനാർത്ഥി ജയന്തി രാജൻ്റെ ശനിയാഴ്ച ത്തെ പര്യടനം പത്തായക്കുന്നിൽ നിന്നും ആരംഭിച്ചു

വിവിധ കേന്ദ്രങ്ങളിലെ പര്യടനത്തിന് ശേഷം ചെറുവാഞ്ചേരിയിൽ സമാപിച്ചു

വിവിധ കേന്ദ്രങ്ങളിൽ ഊഷ്മളമായ വരവേല്പാണ് സ്ഥാനാർത്ഥിക്ക് ലഭിച്ചത്

പത്തായക്കുന്നിൽ കെ .പി. സി. സി. ജന. സിക്രട്ടറി സോണി സെബാസ്റ്റ്യൻ ശനിയാഴ്ചത്തെ പര്യടന പരിപാടി ഉദ്ഘാടനം ചെയ്തു.

കമ്മ്യൂണിസ്റ്റ് പാർട്ടി തകരരുതെന്ന് ആഗ്രഹിക്കുന്ന പ്രവർത്തകരും യുഡിഎഫിന് വോട്ടു ചെയ്യുകയാണ് .തദ്ദേശ തിരഞ്ഞെടുപ്പിലും ലോക്സഭാ തിരഞ്ഞെടുപ്പിലും ഇതാണ് കണ്ടത് .നിയമസഭാ തിരഞ്ഞെടുപ്പിലും ഇത് ആവർത്തിക്കുമെന്നും സോണി സെബാസ്റ്യൻ പറഞ്ഞു.

അബ്ദു സമദ് സമദാനി എം.പി മുഖ്യപ്രഭാഷണം നടത്തി

കേരളത്തിൽ അ

ങ്ങോള മിങ്ങോ

ളം സഞ്ചരിച്ചപ്പോൾ യു ഡി എഫ് തരംഗമാണ് കാണാൻ കഴിയുന്നതെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 10 വർഷത്തെ വികസന മുരടിപ്പാണ് ഇതിന് കാരണമെന്നും അദ്ദേഹം പറഞു.

മുസ്ലി ലീഗ് ദേശീയ വൈസ് പ്രസിഡൻ്റ് കെ സൈനുൽ ആബിദ് , മണ്ഡലം പ്രസിഡൻ്റ്

പി.പി.എ സലാം, കെ.പി സി സി മെംബർ.വി.സുരേന്ദ്രൻ , മാസ്റ്റർ, DCC സിക്രട്ടറി മാരായ

സന്തോഷ് കണ്ണംവള്ളി,

ഹരിദാസ് മൊകേരി, പാനൂർ നഗരസഭ മുൻ അധ്യക്ഷൻ മാരായ

വി.നാസർ മാസ്റ്റർ കെ വി റംല ടീച്ചർ , മുസ്ലീ ലീഗ് മണ്ഡല o ജന സിക്രട്ടറി പി.കെ ഷാഹുൽ ഹമീദ്, പി.കെ. സതീശൻ ,കെ. രമേശൻ ,സി.കെ. സഹജൻ, സി വി.എ.ജലിൽ, കെ ലോഹി

തുടങ്ങിയവർ പ്രസംഗിച്ചു സ്ഥാനാർത്ഥി ജയന്തിരാജൻ മറുപടി പ്രസംഗം നടത്തി

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/351569/Soni Sebastian says party workers who want the Communist Party not to collapse will vote for UDF; Jayanthi Rajan's campaign is progressing in Koothparampil)